ശരീരം ഭക്ഷണത്തിനെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ പ്രമേഹം രണ്ട് തരമുണ്ട്. ടൈപ്പ് 1 പ്രമേഹം കുട്ടികളിലും കൗമാരക്കാരിലും പൊതുവേ കാണപ്പെടുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്. ശരീരത്തിന്റെ പ്രതിരോധസംവിധാനം ഇന്‍സുലിന്‍ നിര്‍മ്മിക്കുന്ന പാന്‍ക്രിയാസിലെ കോശങ്ങളെ തന്നെ ആക്രമിക്കുമ്പോഴാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ഇത് മൂലം ശരീരത്തിന് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരികയും രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുകയും ചെയ്യും. ജീവിതത്തില്‍ ഉടനീളം ഇന്‍സുലിന്‍ ചികിത്സ ആവശ്യമുള്ള രോഗമാണ് ടൈപ്പ് 1 പ്രമേഹം.
അതേ സമയം ടൈപ്പ് 2 പ്രമേഹം പൊതുവേ മുതിര്‍ന്നവരില്‍ വരുന്നതാണെങ്കിലും കുട്ടികളിലും കൗമാരക്കാരിലും ഇത് അപൂര്‍വമായി കാണപ്പെടാറുണ്ട്. ശരീരം ഇന്‍സുലിനോട് പ്രതിരോധം വളര്‍ത്തുകയോ ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ്
ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. മോശം ഭക്ഷണക്രമം, ശാരീരിക വ്യയാമത്തിന്റെ അഭാവം, അമിത ഭാരം എന്നിവയെല്ലാം ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കുട്ടികളിലെ പ്രമേഹം തിരിച്ചറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ സഹായകമാണ്.
അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നല്‍ എന്നിവയെല്ലാം പ്രമേഹ ലക്ഷണങ്ങളാണ്. കുട്ടി കിടക്കയില്‍ മൂത്രമൊഴിക്കുന്നുണ്ടോ എന്നും ബാത്റൂമിലേക്ക് ഇടയ്ക്കിടെ പോകുന്നുണ്ടോ എന്നും വലിയ അളവില്‍ മൂത്രമൊഴിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കുക
ലക്ഷണങ്ങള്‍..ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍
,തീവ്രമായ വിശപ്പ്,
അമിതമായ ക്ഷീണം,
കാഴ്ചയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍,
മുറിവുകള്‍ കരിയാന്‍ താമസം,
ഇടയ്ക്കിടെ അണുബാധ,
വര്‍ധിച്ച ദാഹം
.