അടൂര്‍: രാജ്യത്ത് നവജാത ശിശു മരണം കുറവുള്ളത് കേരളത്തിലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ആശുപത്രികളുടെ മികവുറ്റ പ്രവത്തനങ്ങളുടെ ഫലമാണ് ഈ നേട്ടത്തിന് കാരണം. ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി ഏറെ മുന്നിലാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയുടെ മള്‍ട്ടി സ്പെഷ്യല്‍റ്റി സംവിധാനങ്ങളുടെ ഉദ്ഘാടനം ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായി.
കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്,എംപി ആന്റോ ആന്റണി,എം.എല്‍.എമാരായ
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്,എം.എസ്.അരുണ്‍കുമാര്‍,ഡോ.സുജിത് വിജയന് പിള്ള,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതാകുമാരി എന്നിവര്‍ വിവിധ വിഭാഗങ്ങള്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈന്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ.എസ്.പാപ്പച്ചന്,സി.പി.എം.ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു,കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പഴകുളം മധു,എ.പി.ജയന്,ബി.ജെ.പി.സംസ്ഥാന കമ്മിറ്റിയംഗം ടി.ആര്.അജിത്,പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ള,ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ,പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്,ബ്ലോക്ക് പഞ്ചായത്തംഗം എ.പി.സന്തോഷ്,ലൈഫ് ലൈന്‍ സി.ഇ.ഒ. ഡോ.ജോര്‍ജ് ചാക്കച്ചേരി,ഡയറക്ടര്‍മാരായ ഡെയ്സി പാപ്പച്ചന്,ഡോ സിറിയക് പാപ്പച്ചന്,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം.ഹമീദ് എന്നിവര്‍ പങ്കെടുത്തു.