ലോകത്തിലെ 100 കോടിയിലധികം പേര്‍ക്ക് ഓരോ വര്‍ഷവും ഒരു തവണയെങ്കിലും മൈഗ്രെയ്ന് ആക്രമണം ഉണ്ടാകാറുണ്ടെന്നാണ് കണക്ക്. പക്ഷാഘാതം,ഹൃദ്രോഗം, ചുഴലി, ഉറക്ക പ്രശ്നങ്ങള്‍, ഉത്കണ്ഠ, വിഷാദരോഗം എന്നിവയുടെ സാധ്യത മൈഗ്രെയ്ന് വര്‍ധിപ്പിക്കുമെന്ന് മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് പുറമേ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം(ഐബിഎസ്) പോലെ വയറിനെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങളുമായും മൈഗ്രെയ്ന് ബന്ധമുണ്ടെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.
10 ദശലക്ഷം പേരുടെ ഡാറ്റ ഉപയോഗിച്ച് ദക്ഷിണ കൊറിയയിലെ സിയോള്‍ നാഷണല്‍ യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിനാണ് പഠനം നടത്തിയത്. ഇതില്‍ മൂന്ന് ശതമാനം പേര്‍ക്ക് ഇറിറ്റബിള്‍ ബവല്‍ സിന്ഡ്രോംഉണ്ടായിരുന്നു. മൈഗ്രേയ്ന് ഇല്ലാത്തവരെ അപേക്ഷിച്ച് മൈഗ്രെയ്ന് ഉള്ളവരില്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ഉണ്ടാകാനുള്ള സാധ്യത അധികമായിരുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു.